
കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 കോടി രൂപയിലധികം വിലമതിക്കുന്ന എട്ട് കിലോ സ്വർണം പിടിച്ചെടുത്തു. 14 കേസുകളിലായി ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
റവന്യൂ ഇന്റലിജൻസ്, കേരള പോലീസ് എന്നിവരുമായി ചേർന്നുള്ള പരിശോധനകളാണ് സ്വർണവേട്ടയ്ക്ക് വഴിയൊരുക്കിയതെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. സംഘടിത അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ പരിശോധനകൾ വെട്ടിച്ച് സ്വർണം കടത്താൻ അതീവ സങ്കീർണ്ണമായ മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്.
പേസ്റ്റ്, സംയുക്ത രൂപങ്ങളിലാക്കി മാറ്റിയും, പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾക്കുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റുകൾ, മറ്റ് അസാധാരണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്.