
കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.വയനാട് – കോഴിക്കോട് പാതയിലുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു.
അവശ്യ സർവീസുകൾ മാത്രമായിരിക്കും ചുരം വഴി കടത്തിവിടുക. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും കർശന നിയന്ത്രണമുണ്ട്.ജില്ലയിൽ മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.