
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ശക്തമായ സൈനിക സംഘർഷങ്ങൾക്കിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും അനിഷ്ട സംഭവങ്ങളിലുമായി 75-ഓളം ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായവും വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കാനും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു.
ഒമാൻ – 8, യു.എ.ഇ – 4, കുവൈറ്റ് – 2, ഇറാൻ – 1, സൗദി അറേബ്യ – 1.യു.എ.ഇ (32), ഒമാൻ (24), കുവൈറ്റ് (13). കൂടാതെ ഖത്തർ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട കാര്യവും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.മേഖലയിൽ യുദ്ധസമാന സാഹചര്യം കടുക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ കുടുങ്ങിയ 2500-ലധികം ഇന്ത്യക്കാരെ അയൽരാജ്യങ്ങൾ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സാമ്പത്തിക-നിയമ സഹായങ്ങളും നൽകി വരികയാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.