Banner Ads

സഹോദരിയോടൊപ്പം കുളിക്കുന്നതിനിടെ; വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു

കോട്ടയം : വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു (11) ആണ് മരിച്ചത്. ഞാലിയാകുഴി എംജിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ മിലൻ അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.