
അബൂദബി: രാജ്യത്തിന്റെ ആഗോള നിക്ഷേപ പദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗത കൂട്ടാൻ ലക്ഷ്യമിട്ട് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. യുഎഇ വിദേശ വ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ ഭാരവാഹികളുടെ നിയമനം നടത്തിയത്.
സെക്രട്ടറി ജനറൽ അബ്ദുല്ല അഹമ്മദ് അൽ സുവൈദി വൈസ് ചെയർമാൻമാർഎം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ) ഹുമൈദ് അൽ ഷിമരി (മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ.)യുഎഇയെ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര-നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്ക് പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.
വൻകിട നിക്ഷേപങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള പുതിയ വ്യാപാര സാധ്യതകളും ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികൾ കൗൺസിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.