
ദില്ലി : പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രതിഷേധം കനത്തതോടെ ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചു.
കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിനെതിരെ സ്പീക്കർ ഓം ബിർല രംഗത്തെത്തി. എംപിമാർ സഭയിൽ മര്യാദ പാലിക്കണമെന്നും ജനപ്രതിനിധികൾ എന്ന നിലയിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ പറഞ്ഞു.