
ഡൽഹി : ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഡൽഹി പൊലീസിന്റെ നോട്ടീസിന് പിന്നാലെയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നടപടിയെടുത്തത്.
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിലും തുടർന്ന് ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിനിടയിലും ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ഈ പ്രതിഷേധങ്ങളുടെ മറവിൽ പ്രധാനമന്ത്രിക്കെതിരെ വ്യാജവും അധിക്ഷേപകരവുമായ വീഡിയോകളും മീമുകളും പ്രചരിക്കുന്നതായി ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സൈബർ വിഭാഗവും കണ്ടെത്തി.
നിയമപരമായ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അധിക്ഷേപകരമായ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രമുഖ പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തത്.