Banner Ads

മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല; കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതേ മുന്നറിയിപ്പാണ് നൽകാനുള്ളത്. രാജിയില്ലാതെ ആരും ഇവിടെനിന്ന് പിന്നോട്ട് പോകാൻ പോകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങിയില്ലെങ്കിൽ പ്രതിപക്ഷത്തിന്റെയും വിദ്യാർത്ഥികളുടെയും അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയായിരിക്കും. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകും. ധർമ്മേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ മന്ത്രിയാണെന്ന് രാഹുൽ ആരോപിച്ചു.

പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ യുവാവിനെയും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ശിക്ഷാ നടപടികൾ കൂടുതൽ കടുപ്പിക്കാനുള്ള പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വരും ദിവസങ്ങളിൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും.