Banner Ads

ചേർത്തലയിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ; വനിതാ ജീവനക്കാരിക്ക് നേരെ വാട്സ്ആപ്പിലൂടെ ഭീഷണി, നടപടിയുമായി പൊലീസ്

ചേർത്തല : വനിതാ സഹപ്രവർത്തകയോട് അസഭ്യം പറയുകയും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ ശ്രീജിത്തിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് നടപടി.

ശ്രീജിത്ത് മുൻപും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും,

മാന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ട്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.