Banner Ads

സ്റ്റോപ്പിൽ നിർത്തിയില്ല; ഇറങ്ങാൻ വിസമ്മതിച്ച വിദ്യാർത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടു

തൃശൂർ : വിദ്യാർത്ഥിനിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. തൃശൂർ വടക്കാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി.

ഇന്നലെ വൈകുന്നേരം സർവീസ് നടത്തിയ ചിറയത്ത് എന്ന സ്വകാര്യ ബസിലാണ് സംഭവം. വിദ്യാർത്ഥിനിക്ക് ഇറങ്ങേണ്ട പരുത്തിപ്ര സ്റ്റോപ്പിൽ ബസ് നിർത്തില്ല എന്ന് പറഞ്ഞ് തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്തു.

എന്നാൽ സ്റ്റോപ്പിൽ തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനി വിസമ്മതിച്ചതോടെ ജീവനക്കാർ കുട്ടിയുടെ കൈയിൽ ബലമായി പിടിച്ച് ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിറക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.