Banner Ads

ഡൽഹിയിലെ പോലീസ് വേട്ട; ജൂലൈ 24ന് രാജ്യവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ 24ന് രാജ്യവ്യാപകമായി പഠിപ്പുമുടക്കാൻ ആഹ്വാനം ചെയ്ത് എസ്എഫ്ഐ.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം പോലീസും സൈന്യവും ചേർന്ന് വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഇരമ്പുന്നത്. ജൂലൈ 24ന് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്കും.

ഇതിന് പുറമെ  രാത്രിസമരവും പ്രതിഷേധ റാലികളും സംഘടിപ്പിക്കും. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചുവിടുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് അവസാനിപ്പിക്കുക എന്നിവയാണ് സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.

ഡൽഹിയിൽ സമരം ചെയ്യുന്ന യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടത് വിദ്യാർത്ഥി സംഘടനകളും എസ്എഫ്ഐയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.