Banner Ads

ബില്ലിംഗ് കൗണ്ടറിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; തോപ്പുംപടി പിക് ആൻഡ് സേവ് കവർച്ചാ കേസിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

കൊച്ചി : തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് വർഷങ്ങളായി നടത്തിവന്ന പണക്കവർച്ചയിൽ മുൻ ജീവനക്കാർ പിടിയിൽ. സ്ഥാപനത്തിൽ നിന്ന് ഘട്ടംഘട്ടമായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗർ സ്വദേശി എംഎ സനമോൾ പള്ളുരുത്തി സ്വദേശി റിജു സാജ് എബ്രഹാം എന്നിവരെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു.

2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നതാണ് സനമോൾ തട്ടിപ്പ് നടത്തിയത്. ബില്ലിംഗ് കൗണ്ടറിൽ നിന്നും സനമോൾ ദിവസേന കൃത്രിമം കാട്ടി പണം മോഷ്ടിക്കുകയും ഈ തുക റിജുവിന് കൈമാറുകയുമായിരുന്നു.

പണം മുഴുവൻ റിജുവിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പണത്തിൽ തുടർച്ചയായി കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരെ നിരീക്ഷിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.