Banner Ads

നഗര ഹൃദയം ചീഞ്ഞ് നാറുന്നു ; ശുചീകരിക്കാൻ ഇതുവരെ നടപടിയില്ല

വടകര: കുമിഞ്ഞുകൂടിയ മാലിന്യം ശുചീകരിക്കാൻ ഇതുവരെ നടപടിയില്ല വടകര മത്സ്യമാർക്കറ്റിന് സമീപത്തെ ഓവുചാലിനോട് ചേർന്ന് വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്.

കാല്‍നടക്കാർ കേരള ക്വയർ റോഡില്‍ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തില്‍ കാല്‍ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്.മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ കാമ്ബയിൻ, വൃത്തിയുള്ള സുസ്ഥിര വടകരക്കായി നമുക്ക് ഒരുമിക്കാം’ കാമ്ബയിൻ നടക്കുമ്ബോളും നഗരഹൃദയത്തില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

നഗരത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും സമാനമായ സ്ഥിതി വിശേഷമുണ്ട്. വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാർഥികള്‍ ഉള്‍പ്പെടെ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്‌ ശുചിത്വ കാമ്ബയിനുമായി നഗരസഭയുമായി കൈകോർത്ത് മുന്നോട്ടു പോകുകയാണ്.ശുചിമുറി മാലിന്യമുള്‍പ്പെടെ നിറഞ്ഞതിനാല്‍ ഈ ഭാഗത്തേക്ക് നോക്കാൻ പോലും പ്രയാസമാണ്. കാല്‍നട യാത്രക്കാർക്കുള്ള പടവുകള്‍ വരെയുള്ള ഇടവഴിയിലാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. മാർക്കറ്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ രൂക്ഷമായ പകർച്ച വ്യാധി ഭീഷണിയുമുണ്ട്

Tag

Leave a Reply

Your email address will not be published. Required fields are marked *