
കൊച്ചി : യൂട്യൂബിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് ഇറക്കിയത്. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
മുൻ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിഹാദിനെതിരെ കേസെടുത്തത്. തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെയും പൊലീസ് എതിർത്തിരുന്നു. നേരത്തെ തൊപ്പിയുടെ യൂട്യൂബ് ചാനൽ അധികൃതർ പൂട്ടിയിരുന്നു.