Banner Ads

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പലയിടത്തും പവർകട്ട്, വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ വർധനവും വൈദ്യുതി ലഭ്യതയിലുമുണ്ടായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വരും ദിവസങ്ങളിൽ കാലവർഷം സജീവമായില്ലെങ്കിൽ പീക്ക് അവറുകളിൽ (വൈകിട്ട് 6 മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.