
കോട്ടയം : മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ സുപരിചിതനായ ചലച്ചിത്ര-സീരിയൽ നടൻ സി രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്.
ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. രാജാവിന്റെ മകൻ, സന്ദർഭം, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, സേതുരാമയ്യർ സിബിഐ, താപ്പാന, ഒരു
സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങി അഞ്ഞൂറോളം സിനിമകളിൽ വില്ലൻ, പോലീസ്, സഹനടൻ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിങ്ങവനത്തെ വീട്ടുവളപ്പിൽ നടക്കും.