Banner Ads

വാനമ്പാടി എസ് ജാനകിക്ക് കണ്ണീരോടെ വിടചൊല്ലി രാജ്യം; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

മൈസൂരു : തെന്നിന്ത്യൻ സംഗീത ലോകത്തെ സമാനതകളില്ലാത്ത ആ സുരഭില യുഗത്തിന് വിരാമം. സ്വരമാധുര്യം കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ വാനമ്പാടി എസ് ജാനകിയുടെ (ജാനകിയമ്മ) ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ വെച്ച് തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. പേരക്കുട്ടി അപ്സര അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരുമടക്കം പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

മൈസൂരു മഹാരാജാ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം സംസ്കാരത്തിനായി കനിയനഹുണ്ടി ഫാം ഹൗസിലേക്ക് എത്തിച്ചത്. തുടർന്ന് കർണാടക സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം പ്രിയ ഗായികയ്ക്ക് കണ്ണീരണിഞ്ഞ യാത്രാമൊഴിയേകി.