
കൊല്ലം: പുത്തൂരിൽ ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി (KSEB) ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.പുത്തൂർ ആറ്റുവാശ്ശേരിയിലെ ഒരു വീട്ടുപറമ്പിൽ ഉണ്ടായ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽത്താഫ് എത്തിയത്.
സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനഃസ്ഥാപിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു. വിവരമറിഞ്ഞ് പുത്തൂർ പോലീസും കൊട്ടാരക്കരയിൽ നിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി ഉടൻ തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.