Banner Ads

കള്ളാടി തുരങ്കപാത നിർമ്മാണം; മണ്ണ് നീക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

കൽപ്പറ്റ : വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏതു രീതിയിൽ നീക്കം ചെയ്യണമെന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡോ സന്തോഷ് ജി തമ്പി (പ്രൊഫസർ, എൻഐടി കോഴിക്കോട്), ഡോ ജൂഡ് (എഞ്ചിനീയർ, പരിസ്ഥിതി ഡയറക്ടറേറ്റ്), എൻസിഇഎസ്എസ് പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

സ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടു. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.