Banner Ads

നിയമപഴുതുകൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി ഒഴിവാക്കി; ടാൽറോപിനെതിരെ പരസ്യ പ്രതിഷേധവുമായി ജീവനക്കാർ

കൊച്ചി : കോറോ ഹെൽത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപിലും കൂട്ടപ്പിരിച്ചുവിടൽ. ശമ്പളവും ജോലിയും നഷ്ടപ്പെട്ട മുന്നൂറോളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ (എഐ) കടന്നുവരവ് മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. ടാൽറോപിന് കീഴിലുള്ള 19 കമ്പനികളിലായി ജോലി ചെയ്തിരുന്ന ജീവനക്കാരെ നിയമപഴുതുകൾ ഉപയോഗിച്ചാണ് ഘട്ടംഘട്ടമായി പിരിച്ചുവിട്ടത്.

അതേസമയം നിലവിലെ ജീവനക്കാരെ ഒഴിവാക്കി പുതിയ നിക്ഷേപങ്ങളുമായി മുന്നോട്ട് പോകാനാണ് ഉടമകളുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാർ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.