Banner Ads

മനുഷ്യരെപ്പോലെ സംസാരിക്കും, കേൾക്കും; ചാറ്റ്ജിപിടിയുടെ പുതിയ വോയിസ് എഐ ‘GPT-Live’ പുറത്തിറക്കി ഓപ്പൺഎഐ

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഓപ്പൺഎഐ (OpenAI). ചാറ്റ്ജിപിടിയുമായുള്ള വോയിസ് സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികവും വേഗമേറിയതുമാക്കാൻ രൂപകൽപ്പന ചെയ്ത ഏറ്റവും പുതിയ എഐ വോയിസ് മോഡലായ ‘GPT-Live’ കമ്പനി ആഗോളതലത്തിൽ പുറത്തിറക്കി.പഴയ വോയിസ് സംവിധാനങ്ങളിൽ ഉപയോക്താവ് സംസാരിച്ചു തീർന്നതിന് ശേഷം മാത്രമായിരുന്നു എഐ മറുപടി നൽകിയിരുന്നത് (Turn-based).

എന്നാൽ പുതിയ GPT-Live മോഡലിന് ഒരേ സമയം കേൾക്കാനും സംസാരിക്കാനും സാധിക്കും. മനുഷ്യർ പരസ്പരം സംസാരിക്കുന്നത് പോലെ, നമ്മൾ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കാനും, നമ്മൾ ആലോചിച്ചു നിൽക്കുമ്പോൾ സംഭാഷണം താൽക്കാലികമായി നിർത്താനും ഈ പുതിയ മോഡലിന് കഴിയും. ‘GPT-Live-1’ എന്ന പ്രധാന മോഡൽ ഡിഫോൾട്ടായി ലഭിക്കും.ഇതിന്റെ ലൈറ്റ് പതിപ്പായ ‘GPT-Live-1 mini’ ലഭ്യമാകും.ഒരേ സമയം കേൾക്കാം, സംസാരിക്കാം സംഭാഷണങ്ങൾക്കിടയിൽ ‘അതെ’, ‘ശരി’ തുടങ്ങിയ ചെറിയ പ്രതികരണങ്ങൾ നടത്താൻ എഐക്ക് കഴിയും.

വെബ് സെർച്ച് നടത്തുന്നതിനിടയിലും സംഭാഷണം തുടരാനാകും.ഉപയോക്താക്കൾക്ക് എഐയുടെ സംസാര വേഗത കുറയ്ക്കാനും, തങ്ങൾ പറഞ്ഞു തീരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടാനും സാധിക്കും.ചുറ്റുമുള്ള പശ്ചാത്തല ശബ്ദങ്ങളെ പൂർണ്ണമായി അവഗണിച്ച്, സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്.കാലാവസ്ഥ, ഓഹരി വിപണി, സ്പോർട്സ് തുടങ്ങിയ വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ സ്ക്രീനിൽ വിഷ്വൽ കാർഡുകളായി കാണിക്കും.