
കൽപ്പറ്റ : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെയും സാഹചര്യത്തിൽ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പാതയിലാണ് അപകടമുണ്ടായത്.
തുരങ്കപാത നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലേയും മേഖലയിൽ പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ആളുകൾക്ക് പുറമെ നിരവധി വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ഔദ്യോഗികമായ വിശദീകരണം നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിമാർ ആരും ഇതുവരെ അപകടസ്ഥലത്തേക്ക് എത്താതിരുന്നതും വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്.