Banner Ads

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തും

കോട്ടയം : ജില്ലയിൽ ബുധനാഴ്ച (08/07/2026) സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സമരം. പണിമുടക്കുന്ന അസോസിയേഷൻ പ്രവർത്തകരും ബസ് ജീവനക്കാരും കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.