
തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരാക്രമം നടത്തുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത യുട്യൂബർ പിടിയിൽ. ആര്യനാട് സ്വദേശി യദുകൃഷ്ണനെയാണ് പോലീസ് പിടികൂടിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആര്യനാട് സിഐ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം മദ്യക്കുപ്പിയുമായി ആര്യനാട് സ്റ്റേഷനിലെത്തിയ യദുകൃഷ്ണൻ പൊലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനിലിട്ട് മദ്യക്കുപ്പി അടിച്ചുപൊട്ടിക്കുകയുമായിരുന്നു.
ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ ഓടിയെത്തിയ സിഐയെ ഇരുമ്പ് കസേര എടുത്ത് തലയ്ക്കടിക്കുകയായിരുന്നു.