Banner Ads

എം വി രാഘവനെ വരെ സ്വീകരിച്ച പാർട്ടി; കുഞ്ഞികൃഷ്ണനും ഗോവിന്ദനും മടങ്ങിവരാമെന്ന് എം വി ജയരാജൻ

കോഴിക്കോട് : സിപിഎം വിട്ടുപോയ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എംവി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ച ചരിത്രം പാർട്ടിക്കുണ്ട്.

നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നെന്നും എം വി ജയരാജൻ പറഞ്ഞു.

എം വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. താൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം ജയരാജൻ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താൻ ഉയർത്തിയ നിലപാടുകൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.