Banner Ads

ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ വഴി ലൈംഗികാതിക്രമ ദൃശ്യങ്ങൾ വിറ്റു; മെറ്റയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി : ഇൻസ്റ്റാഗ്രാമിലെ പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റയോട് വിശദീകരണം തേടി കേന്ദ്ര ഐടി മന്ത്രാലയം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയത്. പണം നൽകിയുള്ള പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിക്കുകയും 99 രൂപയ്ക്ക് ദൃശ്യങ്ങൾ വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.