
പുനലൂർ: കൊല്ലം പുനലൂരിലെ ഒരു ബേക്കറിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം വൻ നാശനഷ്ടത്തിന് ഇടയാക്കി. ഇന്നലെ രാത്രി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഭവം.മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്താരംഭിച്ച വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും, തുടർന്ന് യുവാക്കൾ ബേക്കറിയുടെ അകത്തേക്ക് ഓടിക്കയറുകയും ചെയ്തു.
രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ യുവാക്കൾ കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതോടെ ബേക്കറിയിൽ വ്യാപക നാശനഷ്ടമുണ്ടായി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ബേക്കറി ഉടമ പുനലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.