
കോട്ടയം/കാസർകോട് : സെൻസസ് ഡ്യൂട്ടിക്കിറങ്ങിയ രണ്ട് ഉദ്യോഗസ്ഥർക്ക് വളർത്തുനായ്ക്കളുടെ കടിയേറ്റു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശിയായ വി എസ് ശ്യാംഗോപാലിനാണ് ആദ്യം കടിയേറ്റത്.
സെൻസസ് വിവരങ്ങൾ ശേഖരിക്കാനായി എത്തിയ വീട്ടിലെ വളർത്തുനായ ഇയാളെ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് വയോധിക മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇയാൾ അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. മറ്റൊരു സംഭവം കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്താണ്.
സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് ഇവിടെ വെച്ച് നായയുടെ കടിയേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജിഎൽപി സ്കൂൾ അധ്യാപകനുമായ കബീർ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വന്ന് കടിക്കുകയായിരുന്നു.