Banner Ads

കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ : മട്ടന്നൂർ ഗവ പോളിടെക്നിക്കിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയാണ് സംഭവം.

പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ച് അതിൽ നോക്കി ഉത്തരങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധ്യാപകർ ഫോൺ പിടിച്ചെടുക്കുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്.