
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തടിക്കഷ്ണം കൊണ്ട് അടിച്ചൊടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജൂൺ 29ന് പോത്തൻകോട് കല്ലുവിള ഭാഗത്താണ് സംഭവം. നാൽപതുകാരനായ അയൽവാസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽവാസിയുടെ പരാതിയിൽ പെൺകുട്ടിയുടെ അച്ഛനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മകളെ ഉപദ്രവിച്ചതിനാണ കാൽ അടിച്ചൊടിച്ചതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ നാൽപതുകാരൻ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തി തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയെ കൈയിൽ പിടിച്ചുവലിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു. ഈ സമയം മറ്റൊരാൾ ഇത് കണ്ട് ബഹളം വെക്കുകയും വിവരമറിഞ്ഞ് ഓടിയെത്തിയ പെൺകുട്ടിയുടെ പിതാവ് അവിടെയുണ്ടായിരുന്ന തടിക്കഷ്ണം എടുത്ത് അയൽവാസിയുടെ കാൽ അടിച്ചൊടിക്കുകയുമായിരുന്നു.