Banner Ads

ഡൽഹി കേരള ഹൗസിൽ വൈദ്യുതി തടസ്സം; അറ്റകുറ്റപ്പണിക്കിടെ എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു

ദില്ലി : ഡൽഹിയിലെ കേരള ഹൗസിൽ ഒരു മണിക്കൂറിലധികമായി വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു.

ഇയാളെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായതോടെ കേരള ഹൗസിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി.

കാന്റീൻ പ്രവർത്തനവും പ്രതിസന്ധിയിലാണ്. സംഭവം നടക്കുമ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി കേരള ഹൗസിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി പ്രശ്‌നം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.