
കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 02.07.2026 (വ്യാഴം) രാവിലെ 10.00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
1. എറണാകുളം – തിരുവനന്തപുരം (ചരക്ക് & സ്വകാര്യ വാഹനങ്ങൾ)
തിരുവനന്തപുരം ഭാഗത്ത് നിന്ന്: ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് -> റെയിൽവേ ജംഗ്ഷൻ -> തെങ്ങണ -> പുതുപ്പള്ളി -> മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനത്ത് എത്തി യാത്ര തുടരണം.
എറണാകുളം ഭാഗത്ത് നിന്ന്: പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വഴി തിരിഞ്ഞ് -> മണർകാട് -> പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരണം.
2. അന്തർ സംസ്ഥാന ബസുകൾ (Interstate Buses)
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ പൂർണ്ണമായി ഒഴിവാക്കണം. മണർകാട്, ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
3. ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയം ടൗൺ / മെഡിക്കൽ കോളേജ് ഭാഗത്തേക്ക്
ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും (KSRTC, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ): സിമന്റ് കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് -> പാറേച്ചാൽ ബൈപ്പാസ് -> തിരുവാതുക്കൽ -> അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകണം.
4. ചങ്ങനാശ്ശേരിയിൽ നിന്ന് പുതുപ്പള്ളി / മണർകാട് ഭാഗത്തേക്ക്
എല്ലാ സ്വകാര്യ വാഹനങ്ങളും: മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് -> ദിവാൻ കവല -> കടുവാക്കുളം -> കൊല്ലാട് വഴി പോകേണ്ടതാണ്.
5. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും (Emergency Vehicles)
പ്രത്യേക ശ്രദ്ധയ്ക്ക്: ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിലെത്തി പോകേണ്ടതാണ്.
6. കോട്ടയം ടൗണിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക്
ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും (KSRTC, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ): കഞ്ഞിക്കുഴി ജംഗ്ഷനിലെത്തി -> കൊല്ലാട് -> നാൽകവല -> കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.
യാത്രക്കാർ ദയവായി ഈ റൂട്ട് മാറ്റങ്ങളോട് സഹകരിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടവും പോലീസും അറിയിച്ചു.