
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്ന് കാലവർഷത്തിൽ കുറവുണ്ടായെങ്കിലും വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്കാണ് സാധ്യത.
ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം കാസർഗോഡ് ജില്ലയിൽ ഇടത്തരം മുതൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (02/07/2026) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.