Banner Ads

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌.ഐ.ടി വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. കേസിൽ വരും തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് എസ്‌.ഐ.ടിയുടെ ഈ നിർണ്ണായക നീക്കം.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം 8 മണിക്കൂറോളം നീണ്ടുനിന്നു.ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു നടപടികൾ.

2025-ൽ ശബരിമലയിൽ നിന്നും സ്വർണ്ണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ ദീർഘമായ ചോദ്യം ചെയ്യൽ ഏറെ പ്രാധാന്യത്തോടെയാണ് നിയമവൃത്തങ്ങൾ വീക്ഷിക്കുന്നത്.