
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ നിറം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി അധികമായി വാങ്ങാൻ അവസരം. റേഷൻ കടകളിലുള്ള സ്റ്റോക്ക് അനുസരിച്ച് എല്ലാ കാർഡ് ഉടമകൾക്കും ഒരു ലിറ്റർ വീതം അധിക മണ്ണെണ്ണ നൽകാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിട്ടു.ഇന്നലെ മുതൽ ഇതിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം (ജൂൺ) 30-നകം റേഷൻ കടകളിൽ എത്തുന്നവർക്ക് മാത്രമായിരിക്കും സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഈ അധിക വിഹിതം ലഭിക്കുക.ഏപ്രിൽ – ജൂൺ കാലയളവിലേക്ക് നിശ്ചയിച്ചിരുന്ന കൃത്യമായ മണ്ണെണ്ണ വിഹിതം നേരത്തെ കൈപ്പറ്റിയ കാർഡ് ഉടമകൾക്കും റേഷൻ കടകളിൽ സ്റ്റോക്ക് അവശേഷിക്കുന്നുണ്ടെങ്കിൽ ഈ 1 ലിറ്റർ അധികമായി വാങ്ങാം.
ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിലേക്ക് നേരത്തെ പ്രഖ്യാപിച്ച വിഹിതത്തോടൊപ്പമാണ് ഇപ്പോൾ പ്രഖ്യാപിച്ച 1 ലിറ്റർ അധിക മണ്ണെണ്ണയും ലഭിക്കുക മഞ്ഞ കാർഡ് (AAY) ആകെ 1 ലിറ്റർ മണ്ണെണ്ണ.പിങ്ക്, നീല, വെള്ള കാർഡുകൾ ആകെ 0.5 (അര) ലിറ്റർ മണ്ണെണ്ണ.എല്ലാത്തരം കാർഡുകൾക്കും ആകെ 6 ലിറ്റർ മണ്ണെണ്ണ