Banner Ads

‘നേരിട്ടത് നിസ്സാര തോൽവിയല്ല, പ്രവർത്തകർ ജീവിതരീതി തിരുത്തണം’: ചിന്തയിൽ തുറന്നടിച്ച് കെ.കെ ശൈലജ

കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടത് നിസ്സാരമായ പരാജയമല്ലെന്നും സംഘടനാപരമായ പോരായ്മകൾ ഗൗരവമായി പരിശോധിച്ച് അടിയന്തര തിരുത്തലുകൾ വരുത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ‘ചിന്ത’ വാരികയിൽ എഴുതിയ ‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന ലേഖനത്തിലാണ് അവർ ഈ തുറന്നുപറച്ചിലുകൾ നടത്തിയത്.

പാർട്ടി പ്രവർത്തകരുടെ ദൈനംദിന ഇടപെടലുകളും പെരുമാറ്റവും ജീവിതരീതിയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം.ജനങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തിരുത്താൻ മടിക്കരുത്.ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി തലങ്ങളിലുള്ള സംഘടനാപരമായ വീഴ്ചകളാണ് പരാജയത്തിന് പ്രധാന കാരണം. തോൽവിയെക്കുറിച്ച് കൃത്യമായി പഠിച്ച് ഈ ദൗർബല്യങ്ങൾ പരിഹരിക്കണം.

ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമാണ്. പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും, താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കാനും അടിയന്തര നടപടികൾ വേണമെന്നും കെ.കെ. ശൈലജ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.