Banner Ads

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല; വാഹനത്തിന് 17 വർഷത്തെ പഴക്കം!

കൊച്ചി: കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പർ ലോറി അപകടത്തിൽ വൻ നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സമയം ലാഭിക്കാൻ വേണ്ടി ഡ്രൈവർ നിസാം ടിപ്പർ അമിത വേഗതയിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ദിലു അറിയിച്ചു.അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു. ഇയാളുടെ ഫിറ്റ്നസ്  സസ്പെൻഡ് ചെയ്തു.

അപകടത്തിൽപ്പെട്ട ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്.മണ്ണെടുക്കാനുള്ള ഔദ്യോഗിക പാസിൽ അപകടമുണ്ടായ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരുന്നില്ല.കൊട്ടാരക്കര അപകടത്തിന്റെ പശ്ചാത്തലത്തിൽ ടിപ്പർ ലോറികളുടെ സമയക്രമം പുനഃക്രമീകരിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജില്ലയിൽ കൃത്യമായ പരിശോധനകൾ നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.