
വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റ് നിർദേശം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കൊച്ചിയിൽ വ്യക്തമാക്കി. ‘വീര്യം കുറഞ്ഞത്’ എന്ന പേരിൽ നാട്ടിൽ മദ്യം സുലഭമാക്കാനുള്ള ശ്രമങ്ങൾ തികച്ചും ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.’തൂഫാൻ’ പോലുള്ള വലിയ ലഹരിവിരുദ്ധ കാമ്പെയ്നുകളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, മദ്യം സുലഭമാക്കുന്ന നിലപാട് അതിനെ പിന്നോട്ടടിക്കുന്നതാണ്.
മദ്യം എല്ലാവരിലേക്കും എത്തിക്കുക എന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്ന ഒരു നയത്തോടും സഭയ്ക്ക് യോജിക്കാനാകില്ല.മുൻ സർക്കാരിന്റെ കാലത്തും മദ്യവ്യാപനത്തെ സഭ എതിർത്തിട്ടുണ്ട്. അതിന്റെ മറപിടിച്ച് പുതിയ സർക്കാരും മദ്യം സുലഭമാക്കാൻ നീക്കം നടത്തുന്നത് ശരിയല്ല. എക്കാലത്തും കടുത്ത മദ്യവിരുദ്ധ നിലപാടാണ് സഭയ്ക്കുള്ളത്.