
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്.
2019ൽ ബോർഡിന് സംഭവിച്ച അതേ വീഴ്ചകൾ 2025ലും ആവർത്തിച്ചതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ഭരണസമിതിക്ക് വലിയ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സന്നിധാനത്തുനിന്നും സ്വർണ്ണപ്പാളികൾ മാറ്റിയതിൽ ബോർഡിന് വീഴ്ച പറ്റിയിട്ടുണ്ട്. എസ്ഐടി ഇന്ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ദേവസ്വം ബോർഡിനെതിരെയുള്ള പരാമർശങ്ങളുള്ളത്.