
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കെ.എസ്.എഫ്.ഇ. (KSFE) ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. ചെങ്കൽ സ്വദേശിയായ ലിപ്സൺ ആണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ ലിപ്സൺ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്.നെയ്യാറ്റിൻകര ടൗണിലെ കെ.എസ്.എഫ്.ഇ. ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
പല തവണകളായി ഏകദേശം 20 പവന ഓളം വരുന്ന മുക്കുപണ്ടമാണ് ഇയാൾ ഇവിടെ പണയം വെച്ച് പണം തട്ടിയത്. സ്ഥാപനത്തിൽ നടന്ന സ്വർണ്ണ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് കെ.എസ്.എഫ്.ഇ. അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്