Banner Ads

ബജറ്റ് ഒരുക്കങ്ങൾ സജീവം: മുഖ്യമന്ത്രിക്ക് ജൂൺ 19 വരെ താത്കാലിക സന്ദർശന വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രിക്ക് താത്കാലികമായി സന്ദർശന വിലക്ക് ഏർപ്പെടുത്തി. ജൂൺ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിക്ക് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-നാണ് അവതരിപ്പിക്കുന്നത്.

പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും ഉണ്ടാകുന്ന ഈ താത്കാലിക ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും, എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സർക്കാരുമുള്ളത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഓഫീസ് അഭ്യർത്ഥിച്ചു.