
കോഴിക്കോട് : സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളനെ (77) ആണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂൾ ബസിൽ നാട്ടിലിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് അതിക്രമം നടന്നത്. ഇയാൾ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെൺകുട്ടിയുടെ രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിനെതിരായ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.