
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ. ജെ.യുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു നടുക്കുന്ന ഈ സംഭവം.വിമാനം കൺമുന്നിലൂടെ അതിവേഗം താഴ്ന്നുപറന്നതോടെ ഉണ്ടായ ശക്തമായ കാറ്റിലും സമ്മർദ്ദത്തിലും പെട്ട് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ കൂട്ടത്തോടെ പറന്നുപോവുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.