Banner Ads

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം

ശബരിമല : മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ഞായറാഴ്ച) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി നട തുറന്ന് ശ്രീകോവിലിൽ ദീപങ്ങൾ തെളിക്കും.

ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാകില്ല. നാളെ (തിങ്കളാഴ്ച) പുലർച്ചെ അഞ്ച് മണി മുതൽ ഭക്തർക്ക് ദർശനത്തിനായി നട തുറന്ന് നൽകും. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലും ഉപദേവതാ ക്ഷേത്രങ്ങളിലും ഈ മാസം 15, 16, 17 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ അഷ്ടബന്ധ കലശച്ചടങ്ങുകൾ നടക്കും.

ജൂൺ 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ വെർച്വൽ ക്യൂ സംവിധാനം വഴി സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ sabarimalaonline.org വഴി ഭക്തർക്ക് ദർശനത്തിനായുള്ള തീയതിയും സമയവും ഉറപ്പാക്കാം.