
ആലുവ: സംസ്ഥാന സർക്കാരിൻ്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ യാഥാർത്ഥ്യമാകുന്നതോടെ ആലുവ – പറവൂർ റൂട്ടിലെ വനിതാ യാത്രക്കാർക്ക് ഇനി സുവർണ്ണകാലം. ഇതിന്റെ ഭാഗമായി ഈ റൂട്ടിൽ നാല് പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ കൂടി സർവീസ് ആരംഭിച്ചു. രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ (TT) ബസുകളുമാണ് പുതുതായി നിരത്തിലിറങ്ങിയത്.
ഈ നാല് ബസുകളിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം.പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ആലുവ – പറവൂർ മേഖലയിൽ സ്വകാര്യ ബസുകളുടെ കുറവും കെ.എസ്.ആർ.ടി.സി സർവീസുകളുടെ ദൗർലഭ്യവും കാരണം ജനങ്ങൾ അനുഭവിച്ചിരുന്ന കടുത്ത യാത്രാക്ലേശം പരിഗണിച്ചാണ് സർക്കാർ അടിയന്തരമായി പുതിയ ബസുകൾ അനുവദിച്ചത്.
കൂടുതൽ സർവീസുകൾ ഉറപ്പ് നിലവിൽ ആരംഭിച്ച ഈ സർവീസുകളുടെ പരീക്ഷണം വിജയകരമാകുന്ന മുറയ്ക്ക് ഈ റൂട്ടിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.വ്യാപകമായ വികസനം ആലുവ – പറവൂർ റൂട്ടിൽ മാത്രമല്ല, കേരളത്തിലുടനീളം യാത്രാത്തിരക്കുള്ളതും ബസ് സർവീസുകൾ കുറവുള്ളതുമായ എല്ലാ മേഖലകളിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പുതിയ ബസുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.