
കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനും ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുമായ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അർബുദ രോഗത്തിന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്നു മാസമായി രോഗബാധിതനായി തീവ്രപരിചരണത്തിലായിരുന്നു. ശബരിമല കേസിൽ അറസ്റ്റിലായിരുന്ന ഇദ്ദേഹം 90 ദിവസത്തെ റിമാൻഡിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആദ്യകാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ചാണ് ദേവസ്വം ബോർഡിന്റെ ഭാഗമാകുന്നത്.
1994ൽ കോൺസ്റ്റബിളായി കണ്ണൂരിൽ പരിശീലനത്തിൽ പ്രവേശിച്ചെങ്കിലും അത് പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നേടുകയുമായിരുന്നു. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് സ്പെഷൽ ഓഫിസർ തസ്‌തികയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.