
കോട്ടയം : ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയോട് സംസാരിക്കുകയും ആരോഗ്യവിവരങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെന്നും എന്നാൽ അസുഖം വേഗത്തിൽ മാറുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണ്.
മുൻ സർക്കാർ നേരത്തെ തുടങ്ങി വെച്ചിട്ടുള്ള ചില പദ്ധതികളുണ്ട്. അതിനൊക്കെ തുടർച്ച വേണം. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.