Banner Ads

കൊട്ടിയൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. കൊട്ടിയൂരിന് സമീപം അമ്പായത്തോട് എൽ പി സ്കൂളിനടുത്ത് വ്യാഴാഴ്ച രാവിലെ 9.45ഓടെയായിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.