
പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ അർബുദ (Cancer) രോഗികളുടെ ജീവനെ ബാധിച്ചിരിക്കുകയാണ്. കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട സിസ്പ്ലാറ്റിൻ (Cisplatin), കാർബോപ്ലാറ്റിൻ (Carboplatin) തുടങ്ങിയ കീമോതെറാപ്പി മരുന്നുകൾക്ക് രാജ്യത്തുടനീളം കടുത്ത ക്ഷാമമാണ് നേരിടുന്നത്.