
മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരണപ്പെട്ടു. പുളിമൂട് ‘ഉന്നതി’യിലെ രാജു ആണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു രാജുവിനെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ സി.പി.എം പ്രവർത്തകർ ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു.